Above Pot

ഗുരുവായൂർ ഏകാദശി വിവാദമാക്കിയത് വിരമിച്ച സഹോദരങ്ങളോ ?

ഗുരുവായുർ : ഏകാദശി യുടെ രണ്ടാം ദിനമായ ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 73,42,203 ലഭിച്ചു . ഇതിൽ കൂടുതലും നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ ആണ്. 36 70 380 രൂപയാണ് നെയ് വിളക്ക് വഴി ;ലഭിച്ചത് .ഉച്ചക്ക് രണ്ട് വരെ ഇന്നും സ്‌പെഷൽ ദർശനം നിഷേധിച്ചതോടെ 3047 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് . തുലാഭാരം വഴി 9,05,090 രൂപ ഭഗവാന് ലഭിച്ചു , പാല്പായസം 515154 രൂപക്കും , നെയ്പായസം 304830 രൂപക്കും ഭക്തർ ശീട്ടാക്കിയിരുന്നു . 22 വിവാഹങ്ങളും ,225 കുരുന്നുകൾക്ക് ചോറൂണും 22 വിവാഹങ്ങളും ഏകാദശിയുടെ രണ്ടാം നാളി ൽ ഭഗവാന് മുന്നിൽ നടന്നു

First Paragraph  728-90

അതെ സമയം ഗുരുവായൂർ ക്ഷേത്രത്തെ തന്ത്രിയും ജ്യോതിഷികളുമായും ഉണ്ടായ തർക്കം കാരണം രണ്ടു ദിനങ്ങൾ ഏകാദശി ആഘോഷിച്ചത് ഭക്തർക്ക് മാനസിക പ്രയാസം ഉണ്ടാക്കി , ശനിയാഴ്‌ച ഏകാദശി വ്രതം നോറ്റവർ ആയിരങ്ങളാണ്. അവർക്ക് ഞയറാഴ്‌ച ദ്വാദശി പണം സമർപ്പിച്ച്‌ ഏകാദശി വ്രതം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല . അതെ സമയം ഞായറാഴ്ച ഏകാശി വ്രതം എടുത്തവർ ഫലത്തിൽ ദ്വാദശി നാളിൽ ആണ് ഏകാദശി വ്രതം അനുഷ്ടിക്കേണ്ടി വന്നത് . ഞായറാഴ്ച പുലർച്ചെ 5.35 മുതൽ ദ്വാദശി ആരംഭിച്ചിരുന്നു . ശനിയാഴ്‌ച അമ്പത്തിയേഴര നാഴിക ഏകാദശി ഉണ്ടായിട്ടും ദശമി തൊടുന്നു എന്ന കാരണം പറഞ്ഞാണ് ദ്വാദശി ദിനത്തിൽ ഭക്തർ ഏകാദശി വ്രതം അനുഷ്ഠിക്കാൻ നിർബന്ധിതരായത് . ദശമി തൊടുന്ന ഏകാദശി ആചരണം ബ്രാഹ്മണർക്ക് നിഷിദ്ധ മാണത്രെ എന്നാൽ അബ്രാഹ്മണർ ആചരിക്കാറും ഉണ്ട് എന്ന് പഴമക്കാർ പറയുന്നു .

Second Paragraph (saravana bhavan

മലയാളത്തിലെ ഏറെ പ്രചാരമുള്ള രണ്ട് പ്രമുഖ കലണ്ടറുകളിൽ ഏകാദശി ഞായറാഴ്ച എന്നും മമ്മിയൂർ ക്ഷേത്രം പുറത്തി റക്കിയ കലണ്ടറിൽ ശനിയാഴ്ച എന്നു മാണ് അച്ചടിച്ചിരുന്നത് . തങ്ങൾ നിശ്ചയിച്ച തിയതിക്ക് പകരം മറ്റൊരു ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്നത് തങ്ങളുടെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുമെന്ന് കണ്ട കലണ്ടർ നിർമാതാക്കൾ ജ്യോതിഷികളെയും , ഒരു വിഭാഗം ഹൈന്ദവ വിശ്വാസികളെയും രംഗത്ത് ഇറക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത് .

ഗുരുവായൂർ ക്ഷേത്രത്തിലെ പരമാധികാരി ക്ഷേത്രം തന്ത്രി ആണെന്നിരിക്കെ തന്ത്രി നിശ്ചയിയിച്ച ദിവസം ശരിയല്ല എന്ന ആക്ഷേപം ഉയർത്തിയാണ് ഈവർഷത്തെ ഏകാദശി ഇക്കൂട്ടർ വിവാദമാക്കിയത് .ഇതിന് ക്ഷേത്രത്തിൽ നിന്ന് വിരമിച്ച സഹോദരങ്ങൾക്ക് വലിയ പങ്കുണ്ട് എന്നാണ് ക്ഷേത്ര ജീവനക്കാരിൽ നിന്നും ലഭിക്കുന്ന വിവരം , തന്ത്രിയേക്കാൾ തങ്ങൾക്കാണ് ക്ഷേത്ര ആചാരങ്ങളിൽ പാണ്ഡിത്യ മുള്ളതെന്നാണ് ഇവർ അവകാശ പ്പെടുന്നത് ,, തന്ത്രിക്ക് മീതെ മറ്റൊരു അധികാര കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയിൽ തങ്ങൾ വിജയിച്ചു എന്നാണ് ഇവർ അടുപ്പക്കാരോട് നൽകുന്ന സൂചന , ഇതിന് ഓതിക്കന്മാരുടെയും കീഴ് ശാന്തിക്കാ രുടെയും പിന്തുണ ഇവർ ഉറപ്പാക്കിയത്രേ