Header 1 = sarovaram
Above Pot

ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മറ്റരുത് , പണിക്കർ സർവ്വീസ് സൊസൈറ്റി

ഗുരുവായൂർ: ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റരുതെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി. ഗുരുവായൂർ ഏകാദശി ദിവസം തുടർന്നു വരുന്ന ഉദയാസ്തമയ പൂജ ദ്വാദശിയിലേക്ക് മാറ്റുന്നത് ആചാര ലംഘനവും ദേവഹിതത്തിന് എതിരുമാണ്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ആചാരങ്ങളെ രഹസ്യ യോഗം ചേർന്ന് മാറ്റിമറിക്കപ്പെടുന്നത് ഭക്തരോടുള്ള വഞ്ചനയാണെന്നും ജ്യോതിഷ സംഘടന അഭിപ്രായപ്പെട്ടു . അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ജ്യോതിഷ പണ്ഡിതന്മാരെ വിളിച്ച് ദേവപ്രശ്നം നടത്തി ദേവഹിതം അറിഞ്ഞ് മാറ്റാവുന്നതാണെന്നാണ് സംഘടനയുടെ അഭിപ്രായം.

Astrologer

ഗുരുവും, വായുവും ചേർന്ന് ഭഗവാനെ പ്രതിഷ്ഠിച്ച ദിവസമാണ് ഉത്ഥാന ഏകാദശിയായി അറിയപ്പെടുന്നതെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. ഗുരുവായൂർ ഏകാദശി ദിനത്തിൽ നൂറ്റാണ്ടുണ്ടായി നടന്നു വരുന്ന ഉദയാസ്തമയ പൂജ മാറ്റുന്നത് ദേവ ചൈതന്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചു. പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരൻ പണിക്കർ , ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, കാക്കശ്ശേരി രവീന്ദ്രൻ പണിക്കർ, അനിൽ പണിക്കർ, ചെലവൂർ ഹരിദാസൻ പണിക്കർ എന്നിവർ സംസാരിച്ചു.

അതെ സമയം നേരത്തെ രണ്ടു തവണ ഭരണ സമിതി യോഗത്തിൽ തീരുമാനമാകാതെ വന്ന വിഷയം ഏകാദശിയുടെ തൊട്ടടുത്ത ദിവസങ്ങളിൽ മാത്രം തീരുമാനിക്കാനാണ് പുതിയ നീക്കം .ഇതോടെ കാര്യമായ വിവാദങ്ങൾക്കിടയാക്കില്ലെങ്കിലും ദേവസ്വം പ്രസിദ്ധീകരണങ്ങളിലൂടെയും ഏകാദശി നോട്ടീസിലൂടെയും ഏകാദശി ദിവസം ഉദയാസ്തമന പൂജ ഉണ്ടെന്ന് അറിയിപ്പ് നൽകയിട്ടുണ്ട്. ഈ അ റി യിപ്പ് പിൻവലിക്കുകയോ പുതിയ അറിയിപ്പ് നേരത്തെ നൽകുകയുമുണ്ടായിട്ടില്ലെന്നത് ഭക്തരിൽ ആശങ്കയ്ക്കിട നൽകുന്നു. നിരവധി തീർത്ഥാടകർ ഏകാദശി  ഉദയാസ്തമന പൂജ ദർശിക്കാനെത്തുക പതിവുണ്ട്. അന്യസംസ്ഥാനങ്ങളിലുള്ളവരും പ്രവാസികളുമടക്കമുള്ളവർ ഏകാദശിക്ക് ക്ഷേത്രത്തിലെത്തുമ്പോൾ മാത്രമാകും പൂജ ഒഴിവാക്കാൻ തീരുമാനിച്ചാൽ വിഷയം അറിയുക. പൊതുജനങ്ങൾക്ക് മുമ്പാകെ അറിയിപ്പ് പ്രസിദ്ധീകരിച്ചാൽ അത് പിൻവലിക്കുമ്പോഴും സമയപരിധി പാലിക്കപ്പെടേണ്ടതുണ്ടെന്നതാണ് നിയമജ്ഞർ അഭിപ്രായപ്പെടുന്നത്.

  നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ്  ഗുരുവായൂരിലെ ഏകാദശി ഉദയാസ്തമന പൂജ എന്ന് പഴമക്കാർ പറയുന്നു..1938 ൽ പുറത്തിറങ്ങിയ ഒരു ചരിത്ര പ്രസിദ്ധീകരണത്തിൽ ശങ്കരാചാര്യസ്വാമികൾ ഈ പൂജാ ക്രമത്തെ ആശിർവദിച്ചനുഗ്രഹിച്ചതായി പരാമർശങ്ങളിൽ കാണുന്നുമുണ്ട്..  ആദ്യകാലങ്ങളിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഉദയാസ്തമന പൂജ ഉണ്ടായിരുന്നുള്ളൂവത്രെ. . ക്ഷേത്ര ചൈതന്യ വർധനവിനെന്നാണ് ഊട്ടിയുറപ്പിക്കപ്പെട്ട വിശ്വാസം.   മൂന്ന്  ദിവസമായാണ് ചടങ്ങുകൾ നടക്കുക.  സാധാരണ ദിനത്തിൽ 4 പൂജകളുള്ളപ്പോൾ  15 വിശേഷാൽ പൂജകൾ ഉൾപ്പെടെ  19 പൂജയാണ്  പ്രത്യേകത. 

Vadasheri Footer