Post Header (woking) vadesheri

ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു,

Above Post Pazhidam (working)

ഗുരുവായൂര്‍: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു, . ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ഗുരുപവനപുരിയിലേയ്ക്ക് ഒഴുകിയെത്തിയത്.

Ambiswami restaurant

ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഉദയാസ്തമന പൂജയുമുണ്ടായി. രാവിലെ ഉഷപൂജക്കു ശേഷം ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പോടുകൂടിയ സ്വര്‍ണ്ണക്കോലമേറ്റിയുള്ള കാഴ്ചശീവേലിക്ക് കൊമ്പന്മാരായ ശ്രീധരനും, ചെന്താമരാക്ഷനും പറ്റാനകളായി. തിരുവല്ല രാധാകൃഷ്ണന്‍, കോട്ടപ്പടി സന്തോഷ് മാരാര്‍, കക്കാട് രാജപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി.

Second Paragraph  Rugmini (working)

ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ദേവഗുരുവായ ബൃഹസ്പതിയും, വായുദേവനും ചേര്‍ന്ന് നിര്‍വഹിച്ചതെന്ന് ചരിത്രം പറയുന്നു. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പല്ലശ്ശന മുരളി മാരാര്‍, കലാമണ്ഡലം ഹരിനാരായണന്‍, തായങ്കാവ് രാജന്‍, പേരാമംഗലം വിജയന്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവരുടെ പഞ്ചവാദ്യ പ്രമാണത്തില്‍ കൊമ്പന്‍ ശ്രീധരന്‍ ഭഗവാന്റെ കോലമേറ്റിയുള്ള എഴുന്നെള്ളിപ്പിന്, വിനായകനും, രവീകൃഷ്ണനും പറ്റാനകളായി.

Third paragraph