ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും ലക്ഷങ്ങളുടെ അഴിമതി .
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും വൻ അഴിമതി . സർക്കാർ സ്ഥാപനമായ ഹാന്റക്‌സിൽ നിന്നുമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ തോർത്തുകളുംതുണിത്തരങ്ങളും വാങ്ങുന്നത്. എന്നാൽ ഹാന്റക്‌സിലെ ഒരു ഡിപ്പോ മാനേജർ നിലവാരം കുറഞ്ഞ സാധനങ്ങൾ പുറത്തു നിന്നും വാങ്ങി നൽകി ദേവസ്വത്തെയും ഹാന്റക്‌സിനേയും ഒരു പോലെ പറ്റി ക്കുകയായിരുന്നു . ഇതിന് ദേവസ്വത്തിലെ ഉദ്യോഗസ്ഥരുടെയും ഹാന്റക്‌സിലെ ഉദ്യോഗസ്ഥരുടെയും സഹായം ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം ,
ഈ ഡിപ്പോ മാനേജർ 12 വർഷം മുൻപ് വിരമിച്ചിട്ടും വീണ്ടും താല്ക്കാലിക അടിസ്ഥാനത്തിൽ ഇപ്പോഴും ജോലി നോക്കുന്നത് ഹാന്റക്‌സിലെ ഉന്നതരുടെ സഹായം ലഭിക്കുന്നത് ഒന്ന് കൊണ്ട് മാത്രമാണ് . ഓരോ വർഷവും ലക്ഷകണക്കിന് രൂപയുടെ സാധനങ്ങൾ ആണ് ദേവസ്വം ഹാന്റക്‌സിൽ നിന്നും വാങ്ങുന്നത് . സർക്കാർ സ്ഥാപനം ആണ് എന്ന പരിഗണനയിൽ ആണ് ദേവസ്വം ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നത് . ഹാന്റക്‌സിൽ ഗുണ നിലവാരം ഉള്ള മുണ്ടുകൾ കെട്ടി കിടക്കുമ്പോഴാണ് ഡിപ്പോ മാനേജർ നിലവാരം ഇല്ലാത്ത തുണിത്തരങ്ങൾ വാങ്ങി ദേ വ സ്വത്തിനു നൽകിയിരുന്നത് . കെ എസ് ആർ ടി സി പോലെ ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാതെ അടച്ചു പൂട്ടൽ ഭീഷണയിൽ ആണ് ഇപ്പോൾ ഹാൻടെക്സ് പ്ര വർത്തിക്കുന്നത് . സ്ഥാപനത്തിന് ലഭിക്കുന്ന ഓര്ഡറുകൾ ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ അടിച്ചു മാറ്റുമ്പോൾ സ്ഥാപനത്തിന് ഷട്ടർ ഇടാൻ അധിക കാലം വേണ്ടി വരില്ല എന്നാണ് മറ്റു ജീവനക്കാർ ഭയക്കുന്നത്
വിരലിൽ എണ്ണാവുന്നവരാണ് ഇപ്പോഴത്തെ ജീവനക്കാർ, അവർക്ക് പോലും മാസങ്ങൾ ആയി ശമ്പളമില്ല. 12 വർഷം മുൻപ് വിരമിച്ച ഡിപ്പോ മാനേജർ ക്ഷേത്ര നടയിൽ ഒരു തുണിക്കടയുടെ ഉടമ യായി മാറി . അനവധി വര്ഷമായി ഈ തട്ടിപ്പ് നടന്നു വരുന്നു .. തട്ടിപ്പ് ശ്രദ്ധയിൽ പെട്ട ചിലർ വിവരാവകാശം വഴി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ ആഴം ബോധ്യപ്പെടുന്നത് .ദേവസ്വത്തിലെ ഉദ്യോഗസ്ഥരുടെയും ഹാന്റക്‌സിലെ ഉന്നതരുടെയും അവിശുദ്ധ കൂട്ട്കെ ട്ടാണ് ലക്ഷകണക്കിന് രൂപയുടെ അഴി മതി നടത്താൻ ഈ ഡിപ്പോ മാനേജർക്ക് അവസരം ഉണ്ടാക്കി കൊടുത്തത് എന്നാണ് ലഭിക്കുന്ന വിവരം