Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ 36 വർഷത്തെ സർവ്വീസിനിടയിൽ അഞ്ച് വർഷം ലീവെടുത്ത് 2010 മുതൽ 2015 വരെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ് ജനസേവനത്തിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്ന എൻ.മണികണ്ഠൻ, യു.ഡി.ക്ലർക്ക് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.വി.പ്രകാശൻ,
സീനിയർ ഗ്രേഡ് ഡ്രൈവർ തസ്തികയിൽ നിന്നും വിരമിക്കുന്ന പി.ഷാജി,
ആനക്കാരൻ തസ്തികയിൽ നിന്നും വിരമിക്കുന്ന സി.രാമൻ എന്നിവർക്കാണ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകിയത്.

First Paragraph Rugmini Regency (working)


ഹോട്ടൽ രാജവത്സത്തിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ടി.ടി.ശിവദാസൻ ഉത്ഘാടനം ചെയ്യുകയും വിരമിക്കുന്ന ജീവനക്കാർക്ക് ഉപഹാരം നൽകി പൊന്നാട അണിയിക്കുകയും ചെയ്തു.
എംപ്ലോയീസ് ഓർഗനൈസേഷൻ
പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്,യു.ഡി.ക്ലർക്ക് സി.രാജൻ എന്നിവർ സംസാരിച്ചു.