Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ധനസഹായം: ക്ഷേത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാനവസരം

Above Post Pazhidam (working)

ഗുരുവായൂർ : ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിനും വേദപാഠശാലകൾക്കും ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ധനസഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം. സാങ്കേതിക കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാകാത്ത ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും ജൂലായ് 26 മുതൽ 31 വരെ വീണ്ടും അപേക്ഷിക്കാൻ ദേവസ്വം ഭരണസമിതി അനുമതി നൽകി.

First Paragraph Rugmini Regency (working)

സാങ്കേതിക കാരണങ്ങളാൽ അപേക്ഷിക്കാനായില്ലെന്ന് കാട്ടി ക്ഷേത്രസമിതികൾ നൽകിയ നിവേദനങ്ങൾ കണക്കിലെടുത്താണ് ദേവസ്വം ഭരണസമിതി തീരുമാനം.നാളെ രാവിലെ 10.30 മണിമുതൽ ജൂലൈ 31 വൈകിട്ട് 5 മണി വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപക്ഷകൾ സമർപ്പിച്ചവർ വിശദമായ രേഖകൾ ദേവസ്വം കാര്യാലയത്തിൽ എത്തിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 6 വൈകിട്ട് 5 മണി വരെ . ധനസഹായത്തിനായി നേരത്തെ ഓൺലൈൻ വഴി അപേക്ഷിച്ചവർ ഇനി അപേക്ഷിക്കേണ്ടതില്ല.

Second Paragraph  Amabdi Hadicrafts (working)