Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ ഭക്തജനങ്ങൾക്ക് വാങ്ങാം. 2026വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം നടന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

ക്ഷേത്രം സോപാന പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് നൽകിയാണ് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചത്.

Third paragraph Saravan bhavan

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.എസ് ബാലഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ , ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ (പബ്ലിക്കേഷൻ) കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി.നാഥ്, എന്നിവർ സന്നിഹിതരായി. ജിഎസ്ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിൻ്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും

First Paragraph Jitesh panikar (working)