കൂട്ടു ഉത്തരവാദിത്ത്വം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടുക –യു.ഡി.എഫ്
ഗുരുവായൂർ :ഭരണ സമിതി യോഗങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം അംഗങ്ങൾ തമ്മിൽ കിടമത്സരമായും, തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥമേധാവികളുമായും പരസ്പരം പോരടിയ്ക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ എത്രയും വേഗം പുറത്താക്കണമെന്ന് ഗുരുവായൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
മലയാളികളുടെ പ്രധാനപ്പെട്ട മഹോത്സവമായ വിഷുവിന് പോലും ശ്രദ്ധ നൽകാതെ പരസ്പരം പ്രതിഷേധ പരാതികളുമായി അപഹാസ്യരാകുന്ന, കഴിവു് കേട് സ്വയം വിളിച്ചോതുന്ന ഭരണ സമിതി ഭരിയ്ക്കാനറിയില്ലെന്ന് ആവർത്തിച്ച് തെളിയിയ്ക്കുന്ന സാഹചര്യത്തിൽ ഇനിയും ഈ ഭരണ സമിതിയെ തുടരാൻ അനുവദിക്കുന്നത് അനുചിതമാണെന്നും യോഗം അഭിപ്രായപ്പെട്ടു..
മണ്ഡലം യു ഡി എഫ് ചെയർമാൻ ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ആർ.രവികുമാർ ,ശശി വാറനാട്ട്, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, ബാലൻ വാറനാട്ട്; സി.എസ്.സൂരജ്, ബാലകൃഷ്ണൻ മടപ്പാട്ടിൽ, വി.കെ.സുജിത്ത്, മോഹൻദാസ് ചേലനാട്, ശിവൻപാലിയത്ത്, നിഖിൽജി കൃഷ്ണൻ, ഷൈലജ ദേവൻ, പ്രിയാ രാജേന്ദ്രൻ, വി.കെ.ജയരാജ്, പി.ജി. സുരേഷ്, ഷൈൻമനയിൽ,ശശി വല്ലാശ്ശേരി, ബാബുരാജ്, കൃഷ്ണദാസ്, രാമൻ പല്ലത്ത്, ബി.മോഹൻകുമാർ. എന്നിവർ സംസാരിച്ചു.