Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിന്റെ മാധ്യമ സെമിനാർ , പരാതിയുമായി ക്ഷേത്ര രക്ഷാ സമിതി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന ഏക ദിന മാധ്യമ ശില്പ ശാലക്കെതിരെ ക്ഷേത്ര രക്ഷാ സമിതി രംഗത്ത് . ക്ഷേത്രത്തിന്റെ പണം ക്ഷേത്രകാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് കാണിച്ചു ക്ഷേത്ര രക്ഷാസമിതി ദേവസ്വം അഡിമിനിസ്ട്രറ്റർക്ക് പരാതി നൽകി . ഗുരുവായൂർ ദേവസ്വം ആക്ട് 27-ാം’ വകുപ്പിന് എതിരാണെന്ന് രക്ഷാ സമിതി ചൂണ്ടികാണിച്ചു. 10 കോടി രൂപ സർക്കാരിലേക്ക് നൽകിയത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധി നിലനിൽക്കെയാണ് ദേവസ്വം ഭരണസമിതി ഇപ്രകാരo നിയമവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നത്. നിയമവിരുദ്ധമായ ദേവസ്വം തീരുമാനങ്ങൾക്കെതിര ശക്തമായ നിലപാടുകൾ കൈക്കൊള്ളുമെന്നും ക്ഷേത്ര രക്ഷാ സമിതി അഭിപ്രായപ്പെട്ടു

First Paragraph Rugmini Regency (working)


മാധ്യമ സെമിനാറിന്ക്ഷേത്രവും പ്രതിഷ്ഠയും ആചാരവുമായി ഒരു ബന്ധവും ഇലെന്നിരിക്കെ ഇതുപോലെ ഉള്ള ആവശ്യത്തിന് എങ്ങനെ ക്ഷേത്രം ധനം ചെലവഴിക്കാനാകും . ഗുരുവായൂർ ദേവസ്വം ബോർഡ് ചെയ്യേണ്ടത് മുപത് വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂരിൽ നടന്നുകൊണ്ടിരുന്ന ഹിന്ദു മത സമ്മേളനം പുനരാരംഭിക്കുകയാണ്. അതുപോലെ ദേവസ്വം അധ്യാത്മിക ധർമ്മ പ്രചരണത്തിന് മത പ്രചാരകൻ എന്ന തസ്തിക പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്ന് ക്ഷേത്ര രക്ഷാ സമിതി കൂട്ടിച്ചേർത്തു.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂരിലെ മാധ്യമ പഠന വിദ്യാർത്ഥികൾക്കും മാധ്യ പ്രവർത്തകർക്കുമായി ഗുരുവായൂർ ദേവസ്വം നടത്തുന്ന മാധ്യമ ശിൽപ്പശാല നവംബർ രണ്ടിന് നടക്കും, മുൻ ദേശാഭിമാനി ന്യൂസ് എഡിറ്ററും സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ കെ.വി.സുധാകരൻ , മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഉണ്ണി കെ.വാര്യർ, മാതൃഭുമി ചീഫ് ഫോട്ടോഗ്രാഫർ ബി.മുരളീകൃഷ്ണൻ, ഡക്കാൺ ക്രോണിക്കിൾ എക്സി. എഡിറ്റർ കെ.ജെ.ജേക്കബ്ബ്, നവ മാധ്യമ സംരംഭകൻ അജിത് കെ.സിറിയക്ക് എന്നിവർ പങ്കെടുക്കും. രാവിലെ 8 :30 ന് രജിസ്ട്രേഷൻ. വേണ്ടതെന്ന് കൂട്ടിച്ചേർത്തു എന്നാൽ ദേവസ്വം പുറത്തിറക്കിയ പോസ്റ്ററിൽ സംഘാടകർ ആരെന്ന് പറയുന്നില്ല .ശ്രീവൽസം കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ വിതരണം ചെയ്യും

അതെ സമയം ഭക്തരോട് എങ്ങിനെ മാന്യമായി പെരുമാറണം എന്ന വിഷയത്തിൽ ക്ഷേത്രത്തിലെ ജീവനക്കാർക്ക് ദേവസ്വം അടിയന്തിരമായി പഠന ശിബിരം നടത്തണമെന്ന് ഭക്തർ അഭിപറയപ്പെട്ടു . താല്ക്കാലിക ജോലിക്ക് നിയമിച്ച പലരും പാർട്ടി നേതൃത്വ നിരയിൽ പ്രവത്തിക്കുന്നവരാണ് ഇവർ ഭക്തരോട് വളരെ മോശമായാണ് ഇടപെടുന്നതെന്ന ആക്ഷേപം ശക്തമാണ് . ഹർത്താൽ ദിനത്തിൽ വാഹനം തടയാനും കട അടപ്പിക്കാനും പോകുന്ന മനസികാവസ്ഥയിലാണ് പലരും ഭക്തരോട് പെരുമാറുന്നതത്രെ . ഭക്തരെ കഴുത്തിൽ പിടിച്ച്‌ തള്ളുകയാണ് എന്നാണ് പരാതി .താൽക്കാലിക ജീവനക്കാർ ആണെങ്കിലും പാർട്ടിയിലെ നേതൃത്വ നിരയിൽ ഉള്ളവർ ആയതു കൊണ്ട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർക്ക് ഇവരെ നിയന്ത്രിക്കാനും കഴിയുന്നില്ല. വിശ്വാസങ്ങളോടും ക്ഷേത്ര ആചാരങ്ങളോടും പൊരുത്ത പ്പെടാൻ കഴിയാത്തവരെ ക്ഷേത്രത്തിന് പുറത്തെ മറ്റു ജോലികളിലേക്ക് മാറ്റി നിയമിക്കണം എന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്