Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിലും കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര , 50 ശതമാനം ആശുപത്രി ജീവനക്കാർ രണ്ടു ദിവസത്തെ ഉല്ലാസ യാത്രയിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ 20 ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്രക്ക് പോകുന്നു . ഉല്ലാസ യാത്രക്കായി രണ്ടു ദിവസത്തെ കൂട്ട അവധിയാണ് ജീവനക്കാർ എടുത്തിട്ടുള്ളത് ഏകദേശം അൻപത് ശതമാന ത്തോളം ജീവനക്കാരാണ് ബുധൻ വ്യാഴം ദിവസങ്ങളിൽ കൂട്ട അവധി എടുത്ത് വയനാട്ടിലേക്ക് ഉല്ലാസ യാത്ര പോകുന്നത് .

First Paragraph Rugmini Regency (working)

അത്യാവശ്യ സർവീസ് ആയ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി രോഗികൾ വലയും . കോന്നി താലൂക്ക് ഓഫീസിൽ നിന്നും കൂട്ട അവധി എടുത്ത് ജീവനക്കാർ ഉല്ലാസ യാത്ര പോയത് സംബന്ധിച്ച വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ,സംസ്ഥാന സർക്കാരിന്റെ സേവന വേതന ചട്ടങ്ങൾ പാലിക്കുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ ആശുപത്രിയിൽ നിന്നും ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലസിക്കാൻ പോകുന്നത് ,

എന്നാൽ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്രക്ക് ഭരണ സമിതി അനുമതി നൽകിയിട്ടില്ലെന്നും ,ആശുപത്രിയുടെ പ്രവർത്തനം മുടക്കം കൂടാതെ നടക്കുമെന്നും .ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . എന്നാൽ ഒരു ഭരണ സമിതി അംഗം ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര നടത്തുന്നതിന് ഭരണ സമിതിയുടെ മൗനാനുവാദം ഉണ്ട് എന്നാണ് മറ്റു ജീവനക്കാർ ആക്ഷേപം ഉയർത്തുന്നത് .

Second Paragraph  Amabdi Hadicrafts (working)

അതെ സമയം അൻപത് ശതമാനം ജീവനക്കാരെ വെച്ച് രണ്ടു ദിവസത്തെ ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ ഇത്ര അധികം ജീവനക്കാരെ ദേവസ്വം എന്തിന് തീറ്റി പോറ്റുന്നു എന്ന ചോദ്യം അവശേഷിക്കുന്നുണ്ട് . അവശ്യ മില്ലാത്ത അൻപത് ശതമാനം പേർക്ക് വി ആർ എസ് നൽകിയാൽ വർഷത്തിൽ കോടി കണക്കിന് രൂപ ദേവസ്വത്തിന് ലഭിക്കാൻ കഴിയും