ഗുരുവായൂർ ദേവസ്വത്തിൽ ഉദ്യോഗസ്ഥക്ക് നേരെ ജാതി അധിക്ഷേപം, കേസ് എടുത്ത് പോലീസ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ ജാതി പേര് വിളിച്ചു ആക്ഷേപിച്ചതായി പരാതി . ദേവസ്വം ആരോഗ്യ വിഭാഗത്തിലെ പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥയാണ് സഹപ്രവർത്തകൻ തൃപ്രയാർ സ്വദേശിയും ഗുരുവായൂരിലെ താമസക്കാരനുമായ സിജേഷിനെതിരെ പോലീസിൽ പരാതി നൽകിയത്. ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജോലിയ്ക്ക് കയറിയതാണ് ഉദ്യോഗസ്ഥ .

ജോലിക്ക് കയറി ഉടൻ തുടങ്ങിയതാണത്രെ ഇയാളുടെ പരിഹാസവും അധിക്ഷേപവും . മേൽ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതായതോടെ യുവതി പോലീസിൽ പരാതിയുമായി പോകു കയായിരുന്നു. .എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു . ഭാരതീയ ന്യായ സംഹിത യിലെ 79 , കേരള പോലീസ് ആക്റ്റിലെ 120, പട്ടിക ജാതി പട്ടിക വർഗ ( ക്രൂരത തടയൽ ) നിയമത്തിലെ , 3 (1 ആർ ),3 (1 എസ്‌ ) എന്നീ വകുപ്പുകൾ ചേർത്താണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത് .

അതിനിടെ പാർട്ടി ഇടപെട്ട് ഭാവിയിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ചൂണ്ടി കാട്ടി സമ്മർദ്ദം ചെലുത്തി പരാതി പിൻ വലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് .. നവോഥാനത്തിന്റെ വക്താക്കൾ ആണെന്ന് ഊറ്റം കൊള്ളുന്നവർ ഭരണം നടത്തുമ്പോഴാണ് ജാതി അധിക്ഷേപം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്