Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിലെ താത്കാലികക്കാരെ സ്ഥിരപെടുത്തണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.

Above Post Pazhidam (working)

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സുപ്രീം കോടതി അനുമതി നൽകി.

Arya bhavan inner

“നിയമന നടപടികളിൽ നിലവിലുള്ള താത്കാലിക ജീവനക്കാർക്ക് പങ്കെടുക്കാൻ കോടതി അനുമതി നൽകി. ദീർഘകാലമായി ബോർഡിൽ താത്കാലിക ജീവനക്കാരായി ജോലിചെയ്യുന്നവർക്ക് അപേക്ഷ നൽകുന്നതിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇതിനുപുറമെ അവരുടെ പ്രവൃത്തിപരിചയവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കണക്കിലെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും രാജേഷ് ബിൻഡാലും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.

Second Paragraph  Sarovaram(working)

തങ്ങളെ സ്ഥിരപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് 242 താത്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡുവും അഭിഭാഷകൻ എം.എൽ. ജിഷ്ണുവും ഹാജരായി.”

Third paragraph Saravan bhavan

First Paragraph Jitesh panikar (working)