Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര ദർശനം: ഓൺലൈൻ ബുക്കിങ്ങ്   നിർബന്ധമില്ല

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനമായി. ചുമതലയേറ്റശേഷം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ   ചേർന്ന ആദ്യ യോഗത്തിലാണ്   തീരുമാനം.കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ ഓൺലൈൻ ബുക്കിങ് നിർബന്ധമായി രുന്നു. ഓൺലൈൻ നിബന്ധന ഒഴിവാക്കിയെങ്കിലും ഓൺലൈൻ ബുക്കിങ് തുടർന്നുമുണ്ടാകും. ഓൺലൈനിൽ  സ്ലോട്ട് ലഭിക്കുന്നവർക്ക് തന്നെയാകും പ്രധാന പരിഗണന.

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Second Paragraph  Rugmini (working)