Above Pot

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവം: ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 25 മുതൽ

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയൊമ്പതാമത് ചെമ്പൈ സംഗീതോൽസവം നവംബർ 8മുതൽ നവംബർ 23 വരെ ദേവസ്വം മേൽപ്പുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 25 വെള്ളിയാഴ്ചമുതൽ തുടങ്ങും. ഗുരുവായൂർ ദേവസ്വത്തിൻ്റെ
https://guruvayurdevaswom.nic.in/chembaisangeetholsavam/chembaisangeetholsavam
എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

First Paragraph  728-90

Second Paragraph (saravana bhavan

2023 ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. .ഒരു ഗ്രൂപ്പിൽ പരമാവധി 5 പേർക്ക് മാത്രം സംഗീതാർച്ചന നടത്താം . ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതി. നന്നായി അറിയാവുന്ന പത്ത് കീർത്തനങ്ങളുടെ പട്ടിക നൽകണം.ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോൽസവത്തിനെത്തുമ്പോൾ നേരിട്ട് ഹാജരാക്കണം. ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതില്ല.വിശദ വിവരങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ അർഹത നേടുന്നവരെ ഈ-മെയ്ൽ മുഖേന വിവരം അറിയിക്കും.

അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി 2023സെപ്റ്റംബർ 25 വൈകുന്നേരം 5 മണി. സംഗീതോൽസവം ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം ചെയ്യും. കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാം