ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.32കോടി രൂപ ലഭിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി മാസം ഭണ്ഡാരം തുറന്നെണ്ണിയപ്പോൾ കാണിക്കയായി ലഭിച്ചത് 4.32കോടി രൂപ. ഭണ്ഡാരമെണ്ണൽ ഇന്നവസാനിച്ചപ്പോഴുള്ള കണക്കാണിത്.
ആകെ ലഭിച്ചത് 4,32,62,386 രൂപയാണ്. 2.361 കിലോഗ്രാം സ്വർണ്ണവും 14 കിലോ വെള്ളിയും ലഭിച്ചു.
ഇത്തവണ ഒരു ഭണ്ഡാരത്തിൽ നിന്ന് മാത്രം ഒരു കോടിയിൽ പരം രൂപയും (1,01,02,.028) ലഭിച്ചിരുന്നു അത് റെക്കോഡ് വരുമാനമാണ് ഇതിന് മുൻപ് ഒരു ഭണ്ഡാരത്തിൽ നിന്ന് 95ലക്ഷം രൂപയായിരുന്നു ഏറ്റവും കൂടുതൽ ആയി ലഭിച്ചത്
നിരോധിച്ച ആയിരത്തിൻ്റെ 24 നോട്ടും അഞ്ഞൂറിൻ്റെ 77 നോട്ടും ലഭിച്ചു. മൊത്തം 62,500രൂപയുടെ നിരോധിത നോട്ടുകൾ ആണ് ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് കനറാ ബാങ്കിനായിരുന്നു ചുമതല