Post Header (woking) vadesheri

ഗുരുവായൂർഅഷ്ടപദി സംഗീതോൽസവം 21ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോൽസവം വൈശാഖമാസ സമാരംഭ ദിനമായ ഏപ്രിൽ 21ന് നടക്കും. രാവിലെ 7 ന് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതോൽസവം ആരംഭിക്കും. 60ലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും.

Ambiswami restaurant

ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട ഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണം അന്നേ ദിവസം രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേനത്തിൽ വെച്ച് ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ നിർവ്വഹിക്കും.

Second Paragraph  Rugmini (working)

മുതിർന അഷ്ടപദി കലാകാരൻ .അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാരാണ് പുരസ്കാര ജേതാവ്. പുരസ്കാര സമർപ്പണത്തിനു ശേഷം പുരസ്കാര ജേതാവായ .അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാരുടെഅഷ്ടപദി കച്ചേരിയുമുണ്ടാകും.

Third paragraph