Post Header (woking) vadesheri

ഗുരുവായൂരിൽ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ സുഖചികിത്സ 2025 ജൂലൈ 1ന് (1200
മിഥുനം 17) ആരംഭിച്ച് ജൂലൈ 30 ന് പര്യവസാനിക്കും. ആനത്താവളത്തിലെ 36 ആനകളുടെയും അഴകും ആകാരവും ആരോഗ്യവും മെച്ചപ്പെടുത്താൻ ആവിഷ്‌കരിച്ചിരിക്കുന്ന ഗജസുഖചികിത്സാപരിപാടിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ
ജൂലൈ 1 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദേവസ്വം പുന്നത്തൂർ ആനത്താ വളത്തിൽ വെച്ച് നിർവ്വഹിക്കും.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അദ്ധ്യക്ഷതവഹിക്കും. ചടങ്ങിൽ  എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയാകും.
വിശിഷ്ടാതിഥിയായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്‌ണദാസ് പങ്കെടുക്കും.

നഗരസഭ വാർഡ് കൗൺസിലർ
ശൈലജ സുധൻ ,
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്‌
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,പി.സി. ദിനേശൻ നമ്പൂതിരിപ്പാട് കെ.പി.വിശ്വനാഥൻ,
മനോജ് ബി നായർ,
ജീവധനം വിദഗ്‌ധ സമിതി അംഗങ്ങളായ
ഡോ. പി.ബി. ഗിരിദാസ്,
ഡോ. ടി.എസ്. രാജീവ്,
ഡോ. എം.എൻ. ദേവൻ നമ്പൂതിരി,ഡോ. കെ, വിവേക് തുടങ്ങിയവർ സന്നിഹിതരാകും.ചടങ്ങിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ
. ഒ.ബി അരുൺകുമാർ നന്ദി രേഖപ്പെടുത്തും.

Second Paragraph  Rugmini (working)