ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന്‍ വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

Above article- 1

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭയിൽ 32 വർഷത്തെ സേവനം പൂർത്തിയാക്കിയ തിരുവെങ്കിടം മുല്ലപ്പള്ളി വീട്ടിൽ ശ്രീദേവി , 26 വർഷത്തെ സേവനം പൂർത്തിയാക്കിയ പാലുവായ് ചിറ്റിലപ്പിള്ളി വീട്ടിൽ കെ ടി അന്നമ്മ എന്നിവർക്ക് യാത്രയയപ്പ് നൽകി .
ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു .
സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ ദേവൻ , ടി എസ് ഷെനിൽ , കെ വി വിവിധ് , കൗൺസിലർമാരായ കെ പി വിനോദ് , റഷീദ് കുന്നിക്കൽ , ഹബീബ് നാറാണത്ത് , ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ കെ രാജീവൻ , എ കെ ജോസഫ് , എ കെ അയ്യപ്പൻ , കെ രാജഗോപാൽ , എം കെ മണി എന്നിവർ സംസാരിച്ചു .
ഹെൽത്ത് ഇൻസ്പെക്ടർ പി വി ജിജു സ്വാഗതവും റവന്യു ഓഫീസർ പി ജി സുർജിത്ത് നന്ദിയും പറഞ്ഞു

Vadasheri Footer