Above Pot

ഗുരുവായൂരിൽ നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര നടയിൽ ചരിത്രം കുറിച്ച് നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറി. ക്ഷേത്രം തെക്കേ നടയിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു മുന്നിൽ അരങ്ങേറിയ മെഗാ തിരുവാതിര ‘കൃഷ്ണാർപ്പണം’ . ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു .

First Paragraph  728-90

Second Paragraph (saravana bhavan

തിരുവാതിര നർത്തകിയും വലിയ ശിഷ്യ സമ്പത്തുള്ള ഗുരുവും ആയിരുന്ന അന്തരിച്ച മാലതി.ജി.മേനോന്റെ ആഗ്രഹം നിറവേറ്റാൻ ശിഷ്യരാണ് കണ്ണനു മുന്നിൽ മെഗാ തിരുവാതിര ഒരുക്കിയത് . ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥ അനിത അശോക്, മാലതി.ജി.മേനോന്റെ മകൾ റിട്ട. പ്രിൻസിപ്പൽ സുധാറാണിയുമായിരുന്നു സംഘാടകർ.

20 മിനിറ്റ് മെഗാ തിരുവാതിരയിലെ 7 പാട്ടുകൾ എഴുതിയത് അനിത അശോകാണ്.‘പിന്നൽ തിരുവാതിര’ എന്ന പുതിയ രീതി കണ്ടെത്തിയ മാലതി.ജി. മേനോൻ 2018 ൽ 7000 പേരെ പങ്കെടുപ്പിച്ച് കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. ഗുരുവായൂരിൽ മെഗാ തിരുവാതിര അവതരിപ്പിക്കാൻ ആഗ്രഹിച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്തെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം നടന്നില്ല. 2020 മേയ് മാസത്തിൽ മാലതി.ജി.മേനോൻ അന്തരിച്ചു