
ഗുരുപവനപുരം സഹകരണ സംഘത്തിൻ്റെ ഗുരുവായൂർ ശാഖാ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ: കേച്ചേരി ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആദ്യ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം തൈക്കാട് ജംഗ്ഷനിൽ ഗുരുവായൂർ ക്ഷേത്രം ഓതിക്കാൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരി നിർവ്വഹിച്ചു . ചടങ്ങിൽ സംഘം പ്രസിഡൻ്റ് പി മുകേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ഓഫീസ് കൗണ്ടറിൻ്റെ ഉദ്ഘാടനം ചെയ്തു. ഡോ സി ജി നന്ദകുമാർ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും, ഗുരുവായൂർ മുനിസിപ്പൽ കൗൺസിലർമാരായ ശോഭഹരിനാരായണനും ജ്യോതി രവീന്ദ്രനാഥും ചേർന്ന് ലോക്കർ റൂം ഉദ്ഘാടനം നിർവ്വഹിച്ചു. സംഘത്തിന് വേണ്ടി ആദ്യ നിക്ഷേപം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ആരാധന എസ് എൻ ഏറ്റുവാങ്ങി. .
യോഗത്തിൽ സഹകരണ സംഘങ്ങളുടെ അധ്യക്ഷന്മാരായ പി. എ അരവിന്ദാക്ഷൻ , ടി എൻ മുരളി, സലാം വെണ്മെനാട്, ശ്രീകുമാർ ഇഴുവപ്പാടി , വ്യാപാരി സംഘടനകളുടെ ഭാരവാഹികളായ എൻ പ്രഭാകരൻ നായർ , ഡെന്നീസ് തോമസ് എന്നിവർ സംസാരിച്ചു . സംഘം ഡയറക്ടർ അഡ്വ പി പി സജിത്ത് സ്വാഗതവും , സെക്രട്ടറി കെ ജി രതീഷ് നന്ദിയും പറഞ്ഞു
