Post Header (woking) vadesheri

ഗുരുദേവന്റെ 95-ാം മഹാസമാധി ദിനം ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനചടങ്ങ് ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു , . രാവിലെ 6-മണിമുതല്‍ ഗുരുപൂജയും, അഷ്ടോത്തര നാമാവലിയും തുടര്‍ന്ന് കൂര്‍ക്കഞ്ചേരി ജയേഷ് ശാന്തിയുടെ നേതൃത്വത്തില്‍ ഭജന്‍ സന്ധ്യയും നടന്നു. തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്‍ ചതയം കലാവേദിയുടെ നേതൃത്വത്തില്‍ ഭജന്‍ സന്ധ്യയും ഉണ്ടായിരുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

രാവിലെ 11-മണിയ്ക്ക് ഗുരുവായൂര്‍ യൂണിയന്‍ സെക്രട്ടറി പി.എ. സജീവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാദരണ സദസ്, ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്-2 പരീക്ഷകളില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കും, പ്രാര്‍ത്ഥനാലാപനത്തില്‍ വിജയികളായവര്‍ക്കും, പൂക്കള മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളേയും ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷ് മൊമന്റോ നല്‍കി ആദരിച്ചു.

Third paragraph

ശാഖാഭാരവാഹികള്‍, യൂണിയന്‍ ഭാരവാഹികള്‍, വനിതാസംഘം ഭാരവാഹികള്‍, വിവിധ ശാഖകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട യോഗ വാര്‍ഷിക പ്രതിനിധികള്‍, ചതയം കലാവേദിയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 3.10-ന് ദൈവദശകവും, 3.15-ന് സമര്‍പ്പണ പൂജയും, 3.20-ന് സമാധിഗീതവുംചൊല്ലി സമാധിദിനാചരണത്തിന് സമാപനം കുറിച്ചു. സമാപന സമ്മേളനം യൂണിയന്‍ പ്രസിഡണ്ട് പി.എസ്. പ്രേമാന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കാഞ്ഞിരപറമ്പില്‍ രവീന്ദ്രന്‍ ഭദ്രദീപം തെളിയിച്ചു. വൈസ് ചെയര്‍മാന്‍മാരായ സുന്ദര്‍ ഭാസ്‌ക്കരന്‍, കാരയില്‍ പ്രകാശന്‍, വൈസ് പ്രസിഡണ്ട് എം.എ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിവിധ ശാഖകളില്‍നിന്നും പങ്കെടുത്ത നൂറുണക്കിന് ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് ഗുരുവായൂര്‍ നഗരം ചുറ്റി ശാന്തിയാത്രയും നടന്നു. ശാന്തിയാത്രയ്ക്ക് യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ എ.എസ്. വിമലാനന്ദന്‍ , പി.പി. സുനില്‍കുമാര്‍, കെ.കെ. രാജന്‍, പി.കെ. മനോഹരന്‍, ഇ.ടി. ചന്ദ്രന്‍, കെ.ജി. ശരവണന്‍, പി.വി. ഷണ്‍മുഖന്‍, കെ. പ്രധാന്‍, തോട്ടപ്പുറത്ത് ഗോപി, വനിതാസംഘം പ്രവര്‍ത്തകരായ ശൈലജ കേശവന്‍, രമണി ഷണ്‍മുഖന്‍, സതി വിജയന്‍, ഷീന സുനീവ്, ഷീജ ദിവാകരന്‍, ഷീബ സുനില്‍, ബിന്ദു ഷാജി, വിജയാഗോപി, എന്നിവര്‍ നേതൃത്വം നല്‍കി.