Above Pot

കനത്ത പോലീസ് സുരക്ഷ, ഗുണ്ടാ നേതാക്കാളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി.

ദില്ലി: വന്‍ പൊലീസ് സുരക്ഷയില്‍ ഗുണ്ടാ നേതാക്കാളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ദ്വാരകയിലെ സന്തോഷ് ഗാര്‍ഡനിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ദില്ലി തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന സന്ദീപിന് വിവാഹ ചടങ്ങിനായി ആറു മണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചത്. ചടങ്ങിന് ശേഷം ഇന്ന് തന്നെ സന്ദീപ് ജയിലിലേക്ക് തിരികെ പോയി. നാളെ 11 ന് ഹരിയാനയിലെ സോണിപേട്ടിൽ ആണ് അനുരാധയുടെ വിവാഹ സൽക്കാരം

First Paragraph  728-90
Second Paragraph (saravana bhavan

കമാന്‍ഡോകളുടെയും 250 പൊലീസുകാരുടെയും കാവലിലാണ് ചടങ്ങുകള്‍ നടന്നത്. വധൂവരന്‍മാര്‍ തങ്ങളെ വെട്ടിച്ചു കടന്നുകളയാതെ നോക്കുക എന്നതായിരുന്നു പൊലീസിന്റെ പ്രധാന ഉദേശം. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും, ഹാളിന്റെ കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ച് വന്‍ സുരക്ഷയാണ് ഒരുക്കിയത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരുടെയും പേര് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സന്ദീപിന്റെ അഭിഭാഷകനായിരുന്നു വിവാഹത്തിന്റെ മേല്‍നോട്ടം.

. സന്ദീപ് എന്ന കാലാ ജഠെഡി ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.

ഗുസ്തിതാരമായ സാഗര്‍ ധന്‍ഖറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് കാലാ കുപ്രസിദ്ധി നേടിയത്. ഗുസ്തിതാരം സുശീല്‍കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ കാലായ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത് ബിഷ്ണോയി ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളിലാണ് അനുരാധ ചൗധരി ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ. ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ രാജസ്ഥാനിലെ സികാർ ശെക് വാഡി കോളേജ് ലക്ച്ചർ ആയ ഫെലിക്‌ സ് ദീപക് മിൻസാ യെ 2007 ൽ വിവാഹം കഴിച്ചെങ്കിലും 2013 ൽ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെ വിവാഹ മോചിത ആയ ശേഷമാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പണം തട്ടല്‍, കവര്‍ച്ച എന്നിവയടക്കം 12 ഓളം ക്രിമിനല്‍ കേ സുകളില്‍ പ്രതിയാകുകയായിരുന്നു.


കാലായും അനുരാധയും 2020 മുതല്‍ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവില്‍ കഴിയവേയാണ് ഇരുവരെയും ഡല്‍ഹി പോലീസ് പിടികൂടിയത്. 2021-ല്‍ നടന്ന ഡല്‍ഹി പോലീസിന്റെ മെഗാ ഓപ്പറേഷനിലാണ് രണ്ടുപേരും അഴിക്കുള്ളിലായത്. നിലവില്‍ അനുരാധ ചൗധരി ജാമ്യത്തിലാണ്. കാലാ ജഠെഡി തിഹാര്‍ ജയിലിലും. ജാമ്യത്തിലിറങ്ങിയ ശേഷം അനുരാധ ചൗധരി പ്രതിശ്രുത വരനെ കാണാനായി പതിവായി ജയിലിലെത്തിയിരുന്നു. ഇതിനൊടുവിലാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനമെടുത്തത്. .