Post Header (woking) vadesheri

ഗുജറാത്തിൽ വൻ മയക്കു മരുന്ന് വേട്ട.

Above Post Pazhidam (working)

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ തീരത്തു നിന്നും 700 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഗുജറാത്ത് ആന്റ് ടെററിസം സ്‌ക്വാഡും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വന്‍ മയക്കുമരുന്ന് പിടികൂടുന്നത്.

Ambiswami restaurant

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ ബോട്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലായിരുന്നു കടലില്‍ റെയ്ഡ് നടത്തിയത്. ഇറാനിയന്‍ ബോട്ടില്‍ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ സൂചനയുടെ അടിസ്ഥാന്തതില്‍ നടുക്കടലില്‍ ബോട്ടു വളഞ്ഞാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്

കഴിഞ്ഞ മാസവും ഗുജറാത്തില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിപണിയില്‍ 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോ കൊക്കെയ്‌നാണ് ഡല്‍ഹി പൊലീസും ഗുജറാത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

Second Paragraph  Rugmini (working)