Post Header (woking) vadesheri

ഗ്രീഷ്മയുടെ ആത്മഹത്യ, ഭർത്താവ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

കുന്നംകുളം : പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് നെല്ലിപറമ്പില്‍ പുത്തന്‍പീടികയില്‍ റാഷിദിനെ (30)യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പരുവക്കുന്നിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ചിറമനേങ്ങാട് കുറഞ്ചിയിൽ ചന്ദ്രന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ഗ്രീഷ്മ (25) എന്ന റിൻഷയെ ഡിസംബര്‍ അഞ്ചിനാണ് പെരുമ്പിലാവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .കോഴിക്കടയിലെ ജോലിക്കാരൻ ആയിരുന്ന റാഷിദ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് റാഷിദിനെതിരെ ചുമത്തിയിരിക്കുന്നത്.

Second Paragraph  Rugmini (working)

ആറുവർഷം മുമ്പാണ് ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെയും, ഗ്രീഷ്മയുടെ വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകനുണ്ട്

Third paragraph