സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി
ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാര്ഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാര്ഷിക വികസന പ്രവര്ത്ത നങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു.
നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കൃഷിവകുപ്പിന്റെയ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥര്‍, കർഷകർ, കാർഷിക മേഖലയിലെ വിദഗ്ദര്, , തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍, കുടുംബശ്രീ പ്രവര്ത്തകര്‍, തുടങ്ങി കാര്ഷിക രംഗത്ത് പ്രവര്ത്തികക്കുന്ന മുഴുവന്‍ പേരെയും ഉള്പ്പെടുത്തി ബഹുജനപങ്കാളിത്തത്തോടെയാണ് ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ നടത്തിയത്.
ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്വ്വ ഹിച്ച സെമിനാറില്‍ ചാവക്കാട് നഗരസഭ ചെയര്പേെഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ദ മിസിരിയ മുഷ്താക്കലി, ഗുരുവായൂര്‍ നഗരസഭ സ്റ്റാന്റിംപഗ് കമ്മിറ്റി ചെയര്മാ ന്‍ എ.എം ഷഫീര്‍, പഞ്ചായത്ത് പ്രസിഡന്റുമമാരായ ടി.വി സുരേന്ദ്രന്‍, ഫസലുല്‍ അലി, ജാസ്മിന്‍ ഷഹീര്‍, വിജിത സന്തോഷ്, സുശീല സോമന്‍, ഹസീന താജുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.