Header 1 vadesheri (working)

ഗവർണർ രാജേന്ദ്ര വിശ്വ നാഥ്‌ ആർലേക്കർ ഗുരുവായൂരിൽ ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ :കേരള ഗവർണ്ണർ .രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നിഅനഘആർലേക്കർക്കൊപ്പം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ കാറിൽ വന്നിറങ്ങിയത്.തുടർന്ന് കാൽനടയായി അദ്ദേഹവും പത്നിയും തെക്കേ നടയിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ മാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ.ജി.നാഥ്
എന്നിവർ ചേർന്ന് ഗവർണ്ണറെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഗവർണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആദ്യം കൊടിമര ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ ഗവർണ്ണറും പത്നിയും കൈകൂപ്പി പ്രാർത്ഥിച്ചു. ഗുരുവായൂരപ്പനെ കൺനിറയെ കണ്ട ഗവർണ്ണർ കാണിക്കയുമർപ്പിച്ചു.
ശ്രീലകത്തു നിന്ന് പ്രസാദം ഏറ്റുവാങ്ങി.

ദർശന ശേഷം ചുറ്റമ്പലത്തിലെത്തി ഗവർണ്ണർ പ്രദക്ഷിണം വെച്ചു തൊഴുതു. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗവർണർക്കും പത്നിക്കും നൽകി. തുടർന്ന് ഏഴരയോടെ ശ്രീവത്സത്തിലെത്തി അൽപ നേരം വിശ്രമിച്ച ശേഷമാണ് ഗവർണ്ണർ മടങ്ങിയത്. ദേവസ്വത്തിൻ്റെ ഉപഹാരമായി ഭഗവാൻ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമർചിത്രവും നിലവിളക്കും ചെയർമാൻ ഡോ.വി.കെ.വിജയൻ സമ്മാനിച്ചു. വരവേൽപ്പിന് നന്ദി പറഞ്ഞ ഗവർണർ ദേവസ്വം ചെയർമാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്.
ഗവർണ്ണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗുരുവായൂരിലെത്തുന്നത്.

Second Paragraph  Amabdi Hadicrafts (working)