Above Pot

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിറന്നാൾ ആഘോഷം ഗുരുവായൂരിൽ

ഗുരുവായൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിറന്നാൾ ആഘോഷം ഗുരുവായൂരിൽ . ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഗവർണറെ ഷാൾ അണിയിച്ചു.2024 വർഷത്തെ ദേവസ്വം ഡയറി ചെയർമാൻ ഗവർണ്ണർക്ക് സമ്മാനിച്ചു. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്.ദേവസ്വം ചെയർമാനും ഭരണ സമിതി അംഗം സി.മനോജും അഡ്മിനിസ്ട്രറ്ററും ഗവർണർക്കൊപ്പം പങ്കുചേർന്നു.

First Paragraph  728-90
Second Paragraph (saravana bhavan

വൈകുന്നേരം നാലു മണിയോടെ ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണനെ തൊഴുതു. കൈകൂപ്പി ഏതാനം മിനിട്ടു നേരം തൊഴുതു നിന്ന ഗവർണ്ണർക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്നപ്രസാദങ്ങൾ നൽകി. കഴിഞ്ഞ മേയ് 6 ന് ഗവർണർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അന്ന് കിഴക്കേ നടയിൽ വെച്ച് ഗവർണർക്ക് കദളിപ്പഴം കൊണ്ട് തുലാഭാരം വഴിപാടും നടത്തിയിരുന്നു

ടി എൻ പ്രതാപൻ എംപിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും , പൂന്താനം ആഡിറ്റോറിയത്തിൽ നടക്കുന്ന രാമസേവാസമിതിയുടെ രാമകഥ പരിപാടിയിൽ പങ്കെടുക്കാനുമാണ് അദ്ദേഹം ഗുരുവായൂരിൽ എത്തിയത് . 1951 നവംബർ 18 ന് ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചത്