Header 1 vadesheri (working)

ക്ഷേത്ര നടയിലെ ഗോശാല സമർപ്പണം വിഷു ദിനത്തിൽ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനായി എ വി മാണിക്കം ട്രസ്റ്റ് നിർമിച്ചു നൽകുന്ന ഗോശാലയുടെ സമർപ്പണം വിഷു ദിനത്തിൽ നടക്കും . ഏകദേശം ആറു കോടിയിൽ പരം രൂപ ചിലവിൽ തമിഴ് നാട് പട്ടു കോട്ടെ സ്വദേശിയും ദേശീയ പാത കരാറുകാരനുമായ പാണ്ടി ദുരൈയാണ് വഴിപാടായി മൂന്നു നിലകൾ ഉള്ള ഗോശാല നിർമിച്ചു നൽകിയത് .

First Paragraph Rugmini Regency (working)

ഇതിനു പുറമെ 55 പശുക്കളെയും നൽകിയിട്ടുണ്ട് മൂന്നു നില കെട്ടിടത്തിൽ 60 പശുക്കളെ ഒരേ സമയം പരിപാലിക്കാൻ കഴിയും . അടുത്ത അഞ്ചു വർഷം പശുക്കളുടെ പരിപാലനവും ഇദ്ദേഹം നടത്തും താഴത്തെ നിലയിലും ഒന്നാം നിലയിലും 30 വീതം പശുക്കളെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട് . മുകൾ നിലയിൽ പാൽ സംസ്കരണ യൂണിറ്റും ഉണ്ടാകും ക്ഷേത്രത്തിലെ ഉപയോഗം കഴിഞ്ഞുള്ള പാൽ ഇവിടെ സംസ്കരിച്ച് വെണ്ണയും തൈരും ഉണ്ടാക്കും .

Second Paragraph  Amabdi Hadicrafts (working)

ബേസ്മെന്റിൽ മാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തിക്കും . കെട്ടിടത്തിന് പുറത്ത് ഒരേ സമയം രണ്ടു പശുക്കളെ നിറുത്തി ഗോ പൂജ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . പശുക്കളെ മുകളിലേക്ക് കൊണ്ട് പോകാനായി ലിഫ്റ്റും, റാമ്പും ഉണ്ട് സമർ പ്പണം വിഷു ദിനത്തിൽ നടന്നാലും ഉൽഘാടനം മന്ത്രിയുടെ സൗകര്യം നോക്കി മറ്റൊരു ദിനത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്