ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ.ഡി ഓഫിസിൽവെച്ചാണ് ചോദ്യം ചെയ്തത്.കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുന്നുണ്ട്.
രാജ്യത്ത് ഉടനീളം 420 ശാഖയാണ് ഗോകുലം ചിറ്റ്സിന് ഉള്ളത്. ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടിക്കേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ച വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. അനധികൃത ചിട്ടി നടത്തിപ്പുമൂലം 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാറിനുണ്ടായെന്നായിരുന്നു കണ്ടെത്തൽ.