Post Header (woking) vadesheri

ഗീതാമൃതം 19ന്, കൈതപ്രം ഉത്ഘാടനം ചെയ്യും.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗീത പാരായണ സത് സംഘസമിതിയുടെ 13-ാമത് വാര്‍ഷികാഘോഷവും, ഗീതാമൃതം ഗീത പാരായണം 19-ന് വ്യാഴാഴ്ച്ച വിപുലമായി നടത്തുമെന്ന് ഗീത പാരായണ സത് സംഘസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19-ന് രാവിലെ 6.30 ന് ഗുരുവായൂര്‍ ദേവസ്വം ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗീതാമൃതം ഗീത പാരായണം, ഗാനരചയിതാവ് പത്മശ്രി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

Arya bhavan inner

ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിയ്ക്കും. മൂകാംബിക അടികകള്‍, വീരമണി രാജു, ആചാര്യന്‍ തൃപ്പൂണിതുറ രാമസ്വാമി, ആദ്യാത്മിക പ്രഭാഷകന്‍ വ്യാസന്‍ മണ്ണാര്‍ക്കാട്, കാലടി ജയറാം, വിശ്വനാഥന്‍ തുടങ്ങി യവര്‍ ചടങ്ങില്‍ സംബന്ധിയ്ക്കും. ചടങ്ങില്‍ ആധ്യാത്മിക പ്രഭാഷകര്‍ ഭക്തി പ്രബാഷണം നടത്തും.

Second Paragraph  Sarovaram(working)

ഗീത പാരായണത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9447088249, 9249336649, 9447922375 എന്ന നമ്പറില്‍ ബന്ധപ്പടണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വിനോദ് കുറുപ്പത്ത്, കണ്ണന്‍ സ്വാമി, ആര്‍. നാരായണന്‍, ബാബുരാജ് കേച്ചേരി, വേണുഗോപാല്‍ പട്ടത്താക്കില്‍ എന്നിവര്‍ അറിയിച്ചു.

Third paragraph Saravan bhavan