

ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും, ഹനൂമാൻ ചാലീസയും സംഘടിപ്പിച്ചു.

ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.രാവിലെ 6 മുതൽ 9.15 വരെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ആയിരത്തോളം പേരുടെ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും, ഹനൂമാൻ ചാലീസയും സ്വാമി അഭയാനന്ദ സരസ്വതി, ബ്രഹ്മചാരി സുധീർജി, ബ്രഹചാരി സുധീഷ്ജി തുടങ്ങിയവരുടെ നേതൃ ത്വത്തിൽ നടന്നു.

ചിന്മയ മിഷൻ ഗുരുവായൂർ പ്രസിഡന്റ് പ്രൊഫ. എൻ വിജയൻ മേനോൻ, സെക്രട്ടറി സി.സജിത് കുമാർ, ട്രഷറർ ഡോ.സുരേഷ് നായർ, പി. കുഞ്ഞിശങ്കര മേനോൻ, എം. ഹേമ ടീച്ചർ, രാധാ.വി.മേനോൻ, സി.വേണുഗോപാൽ, ഡോ.കെ.ഇ. ഉഷ, രഘുനന്ദനൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
