Post Header (woking) vadesheri

ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു, ഭർത്താവ് കസ്റ്റഡിയില്‍.

Above Post Pazhidam (working)

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു. വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്. ഭര്‍തൃവീടിന് സമീപമുള്ള കാനയില്‍ ആയിരുന്നു യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗനവാടിയില്‍ നിന്ന് കൊണ്ടുവരാനായി പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.

Third paragraph

സംഭവത്തില്‍ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആണ് ഷാറോണിനെ കസ്റ്റഡിയില്‍ എടുത്തത്. പെയിന്റിങ്ങ് തൊഴിലാളി ആണ് ഷാരോണ്‍ അര്‍ച്ചനയെ നിരന്തരം ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോറന്‍സിക് വിദഗ്ധരത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു