
ഗണേശോത്സവം 27ന് ആഘോഷിക്കും.

ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ നടത്തി വരുന്ന ഗണേശോത്സവം, ഈ വര്‍ഷം 27 ന ബുധനാഴ്ച്ച വളരെ വിപുലമായി നടത്തപ്പെടുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ഭരവാഹികള് വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു.

ഗണേശോത്സവത്തിന് മുന്നോടിയായി 23 ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് പ്രധാന ഗണേശ വിഗ്രഹം മജ്ഞുളാല്‍ പരിസരത്ത് എത്തിചേരും. തുടര്‍ന്ന് വാദ്യമേളങ്ങളോടും, താലപ്പൊലിയോടും കൂടി സ്വീകരിച്ച് വിവിധ സംഘടനകളുടേയും, സമുദായങ്ങളുടേയും പ്രതിനിധികള്‍ ഹാരാര്‍പ്പണം നടത്തും. തുടര്‍ന്നുള്ള പ്രഭാഷണത്തിനുശേഷം ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ സ്ഥാപിയ്ക്കും.
തുടര്‍ന്നുള്ള നാല് ദിവസം ഗണപതിഹോമം, ഭജന, ദീപാരാധന എന്നിവ നടത്തി വിഗ്രഹം ചൈതന്യവത്താക്കി നിമജ്ജന യോഗ്യമാക്കി തീര്‍ക്കും. ഗണേശോത്സവ ദിനമായ 27 ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിചേരുന്ന ഗണേശ വിഗ്രഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തിച്ച് ഒന്നര മണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള നിമജ്ജന ഘോഷയാത്ര, മുതുവട്ടൂര്‍, ചാവക്കാട് വഴി വിനായക തീരത്തെത്തി ചേര്‍ന്ന് നിമജ്ജനം ചെയ്യും.

ഗണേശോത്സവത്തോടനുബന്ധിച്ച് 24 ന് ഞായറാഴ്ച്ച വൈകീട്ട് 6 മുതല്‍ 7.30 വരെ ഗുരുവായൂര്‍ നഗരസഭ ലൈബ്രറരി ഹാളില്‍ ചേരുന്ന സാംസ്‌ക്കാരിക സന്ധ്യ, അയ്യപ്പ സേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആധ്യാത്മിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത മുരുകോപാസകനും, എല്‍.എം. ആര്‍. കെ സ്ഥാപകനുമായ രജ്ഞിത്കുമാറിന് പ്രഥമ ഗണേശോത്സവ പുരസ്‌ക്കാരം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സമ്മാനിച്ച് മുഖ്യ പ്രഭാഷണം നടത്തും.
പ്രധാന ഗണേശ വിഗ്രഹത്തിന് മുന്നില്‍ ഭക്തജനങ്ങള്‍ക്ക് മുട്ടിറക്കുന്നതിനും, മറ്റുവഴിപാടുകള്‍ നടത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ: കെ.എസ്. പവിത്രന്‍, ടി.പി. മുരളി, പി. വത്സലന്‍, ടി.വി. ശ്രീനിവാസന്‍, രവീന്ദ്രനാഥ്, പുഷ്പ പ്രസാദ്, ലോഹിതാക്ഷന്‍, ജഗന്നിവാസന്‍, രഘു ഇരിങ്ങപ്പുറം, ദീപക് എന്നിവര്‍ അറിയിച്ചു.