Post Header (woking) vadesheri

ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം നാളെ

Above Post Pazhidam (working)

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ ദേവസ്വം പത്മനാഭൻ ഓർമ്മയായിട്ട് ആറ് വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ ആറാം അനുസ്മരണ ദിനം നാളെ (ഫെബ്രുവരി 19) വ്യാഴാഴ്ച  ആചരിക്കും. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും.

First Paragraph Jitesh panikar (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.ദേവസ്വം ആനത്താവളത്തിലെ ഗജവീരൻമാരായ ദാമോദർ ദാസ് ,ബൽറാം, ദേവദാസ് എന്നിവർ പത്മനാഭന് സ്മരണാഞ്ചലി നേരും. 2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.