Header 1 vadesheri (working)

ഗജരാജൻ ഗുരുവായൂർ കേശവന് ഇളം മുറക്കാരുടെ സ്മരണാഞ്ജലി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ഗജരാജൻ ഗുരുവായൂർ
കേശവൻ അനുസ്മരണം നടത്തി. കേശവന് ശ്രദ്ധാഞ്ചലിയർപ്പിക്കാൻ ദേവസ്വം കൊമ്പൻമാർക്കൊപ്പം ഭക്തജനങ്ങളുമെത്തി.
രാവിലെ ആറര മണിയോടെ തിരുവെങ്കിടത്തു നിന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചു. ആനകൾ തമ്മിലും ഭക്തജനങ്ങളും ആനകളും തമ്മിലും ഹൈക്കോടതി ഉത്തരവ്
പ്രകാരമുള്ള നിശ്ചിതഅകലം പാലിച്ചായിരുന്നു ഗജഘോഷയാത്ര.

First Paragraph Rugmini Regency (working)

ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ വടം കെട്ടി തിരിച്ചാണ് നിശ്ചിത അകലം ഉറപ്പാക്കിയത്. ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രം ശിരസിലേറ്റി. കൊമ്പൻ ബൽറാം ശ്രീഗുരുവായൂരപ്പൻ്റെ ചിത്രവും കൊമ്പൻ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിൽ വഹിച്ചു. കൊമ്പൻ ശ്രീധരനും ദേവിയാനയും ഘോഷയാത്രയിൽ അണിനിരന്നു..രാവിലെ ഏഴേ മുക്കാലോടെ ഗജഘോഷയാത്ര ഗുരുവായൂർ കിഴക്കേ നടയിലെത്തി.

ശ്രീഗുരുവായൂരപ്പനെ തൊഴുത് ക്ഷേത്രം വലം വെച്ച ശേഷമാണ് ഘോഷയാത്ര
ശ്രീവൽസത്തിന് മുന്നിലെ കേശവൻ പ്രതിമയ്ക്ക് മുന്നിലെത്തിയത്.ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ കേശവൻ പ്രതിമയക്ക് മുന്നിൽ തുമ്പിക്കൈ ഉയർത്തി സ്മരാണഞ്ചലി നേർന്നു.തുടർന്ന് പ്രതിമയ്ക്ക് വലം വെച്ചു അഭിവാദ്യമേകി.
ദേവസ്വം ആനകളായ അക്ഷയ കൃഷ്ണൻ, ഗോപീകണ്ണൻ, വിനായകൻ, പീതാംബരൻ, ദേവി എന്നിവർ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ചലി അർപ്പിക്കാൻ അണിനിരന്നു.

Second Paragraph  Amabdi Hadicrafts (working)


ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഹൈക്കോടതി യുടെ ഇടപെടൽ കാരണം ചടങ്ങുകളുടെ ശോഭ വളരെ കുറഞ്ഞു പോയി
.