ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നാളെ
ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പൂർണമായി പാലിച്ച് ഗജരാജൻ ഗുരുവായൂർ
കേശവൻ അനുസ്മരണം നാളെ നടക്കും. നാളെ രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നും ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിക്കും.
ഹൈക്കോടതി ഉത്തരവ്
പ്രകാരമുള്ള നിശ്ചിതഅകലം പാലിച്ച് ദേവസ്വത്തിലെ 5 ആനകൾ ഘോഷയാത്രയിൽ പങ്കെടുത്ത് ശ്രീവൽസം അതിഥിമന്ദിര വളപ്പിലെത്തി കേശവൻ പ്രതിമയ്ക്ക് മുന്നിൽ സ്മരണാഞ്ചലിയർപ്പിക്കും. ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രം ശിരസിലേറ്റും. കൊമ്പൻ ബൽറാം ശ്രീഗുരുവായൂരപ്പൻ്റെ ചിത്രവും കൊമ്പൻ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിലേറ്റും. ശ്രീവൽസത്തിന് മുന്നിൽ ദേവസ്വം ആനകളായ അക്ഷയ കൃഷ്ണൻ, ഗോപീകണ്ണൻ, വിനായകൻ, പീതാംബരൻ, ദേവി എന്നിവർ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ചലി ദേരാൻ അണിനിരക്കും.
.
ഗജരാജൻ അനുസ്മരണ ചടങ്ങിന് ശേഷം കൃത്യം 9 മണിക്ക് ചെമ്പൈ സംഗീത മണ്ഡപത്തിൽ പഞ്ചരത്ന കീർത്തന ലാപനം അരങ്ങേറും
ഏകാദശി ദിവസത്തെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിൻ്റെ സമീപത്തു നിന്ന് പുറപ്പെട്ട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തിരിച്ചെത്തും.