Post Header (woking) vadesheri

ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ജലി

Above Post Pazhidam (working)

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്മരണാഞ്ജലി. പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ദേവസ്വം നേതൃത്വത്തിൽ ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്. രാവിലെ എട്ടിന് ശ്രീവൽസം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിലായിരുന്നു ചടങ്ങ്. ശ്രീ ഗുരുവായൂരപ്പന് മുന്നിൽ ദേവസ്വം ഭരണസമിതിയിലെ സ്ഥിരാംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് പുഷ്പമർപ്പിച്ചു.

Ambiswami restaurant

ഭരണസമിതി അംഗം അഡ്വ. കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് പത്മനാഭൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പുഷ്പഹാരവും ചാർത്തി.നഗരസഭാ കൗൺസിലർ കെ.പി.ഉദയൻ, ശിൽപി എളവള്ളി നന്ദൻ,ദേവസ്വത്തിൻ്റെ വിവിധ വകുപ്പുകളിലെ അസി.മാനേജർമാരായ വി സി സുനിൽ കുമാർ, കെ ബിനു, കെ ജി സുരേഷ്കുമാർ, ഡോ. ചാരുജിത് നാരായൺ ,മാധ്യമ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.പത്മനാഭൻ അനുസ്മരണം വിപുലമായി ആചരിക്കാനാണ് ദേവസ്വം ഭരണസമിതി നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങോടെയായിരുന്നു അനുസ്മരണം

Second Paragraph  Rugmini (working)