Header 1 vadesheri (working)

തെലുങ്കു വിപ്ലവ കവി ഗദ്ദറിന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു

Above Post Pazhidam (working)

ഹൈദരാബാദ്: തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍ (74) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗദ്ദറിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു . അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. തെലങ്കാനയിലെ ജനങ്ങളോടുള്ള സ്‌നേഹമാണ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മൾക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും രാഹുൽ കുറിച്ചു.

First Paragraph Rugmini Regency (working)

ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് ഗദ്ദറിന്റെ യഥാര്ത്ഥ പേര്.;1948ൽ ഹൈദരാബാദിലെ തൂപ്രാനിലാണ് ഗദ്ദറിന്റെ ജനനം.  മുന്‍ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്ത്തിച്ചു കമ്യൂണിസ്റ്റ് പാര്ട്ടിി ഓഫ് ഇന്ത്യ ( മാര്‌്ന്സിസ്റ്റ്- ലെനിനിസ്റ്റ്) യില്‍ അംഗമായ ഗദ്ദര്‍, 1980 കളില്‍ ഒളിവു ജീവിതം നയിച്ചു. പാര്ട്ടി യുടെ സാംസ്‌കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.

2010 ല്‍ ഗദ്ദര്‍ മാവോയിസ്റ്റ് ബന്ധം പൂര്ണ.മായി വിച്ഛേദിച്ചു. പിന്നീട് തെലങ്കാന പ്രത്യേക സംസ്ഥാനമെന്ന മൂവ്‌മെന്റില്‍ മുന്നണിയില്‍ നിന്ന് പ്രവര്ത്തി്ച്ചു. അടുത്തിടെ ഗദ്ദര്‍ പ്രജാ പാര്ട്ടിയെന്ന പാര്ട്ടി രൂപീകരിക്കുമെന്ന് ഗദ്ദര്‍ പ്രഖ്യാപിച്ചിരുന്നു.

Second Paragraph  Amabdi Hadicrafts (working)

1997 ല്‍ ഗദ്ദര്ക്ക് നേരെ വധശ്രമമുണ്ടായി. ആറു ബുള്ളറ്റുകളാണ് ഗദ്ദറിന്റെ ശരീരത്തിൽ തുളച്ചുകയറിയത്. ഇതിൽ അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലിൽ തറച്ച ഒരു ബുള്ളറ്റുമായിട്ടായിരുന്നു ഗദ്ദറിന്റെ പിന്നീടുള്ള ജീവിതം.

പ്രാന്തവൽക്കരിക്കപ്പെട്ടവരുടേയും ദളിതന്റെളയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി. ഗദ്ദറിന്റെന വിപ്ലവ കവിതകള്ക്കും ഗാനങ്ങള്ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്ക്കാ രിന്റെല നന്ദി അവാർഡ് ലഭിച്ചു.