Header 1 vadesheri (working)

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശനെ ആദരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ കലാ സാംസ്ക്കാരിക സാമൂഹ്യ അദ്ധ്യാത്മിക രംഗങ്ങളിൽ നേതൃത്വ സ്ഥാനത്ത് പ്രവർത്തിക്കുന്ന മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശനെ ഗുരുവായൂർ പൗരാവലി അദ്ദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് ആദരിച്ചു. എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംഗീത കലാനിധി ഡോ ടി വി ഗോപാലകൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. ഡോ കലാമണ്ഡലം ഗോപി ആശാൻ മംഗളപത്രം സമർപ്പിക്കുകയും, പെരുവനം കുട്ടൻ മാരാർ പൊന്നാട അണിയിക്കുകയും ചെയ്തു.

First Paragraph Rugmini Regency (working)

മുൻ എം എൽ എ കെ.വി അബ്ദുൾ ഖാദർ , കെ.പി ഉദയൻ, വിവിധ സംഘടനാ പ്രതിനിധികളായ സി.ബിജുലാൽ, ടി. എൻ മുരളി, മോഹനകൃഷ്ണൻ ഓടത്ത്, പി. ഐ ആൻ്റോ, പി. എ അരവിന്ദൻ, കീഴേടം രാമൻ നമ്പൂതിരി, സി. അനിൽകുമാർ, കെ.ദിവാകരൻ, എൻ പ്രഭാകരൻ നായർ, അരവിന്ദൻ പല്ലത്ത്, ആർ ജയകുമാർ, ഉണ്ണി ചൊവ്വല്ലൂർ, രാമകൃഷ്ണൻ ഇളയത് , സേതു തിരുവെങ്കിടം, ജി.വി രാമനാഥയ്യർ, അഡ്വ രവി ചങ്കത്ത്, കെ. കെ ഗോവിന്ദ ദാസ്, വി.പി ഉണ്ണികൃഷ്ണൻ ,ഒ .കെ ആർ മണികണ്ഠൻ, ആർ രവികുമാർ, വി.പി ആനന്ദൻ എന്നിവർ പ്രസംഗിച്ചു

Second Paragraph  Amabdi Hadicrafts (working)