Post Header (woking) vadesheri

ജി കെ പ്രകാശൻ മമ്മിയൂർ ദേവസ്വം ചെയർമാൻ.

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ പുതിയ ചെയർമാനായി ജി.കെ. ഹരിഹര കൃഷ്ണനെ (ജി.കെ.പ്രകാശ് ) തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബറിൽ ട്രസ്റ്റി ബോർഡിൻ്റെ കാലാവധി കഴിഞ്ഞിരുന്നു. മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജി.കെ. ഹരിഹര കൃഷ്ണൻ (ജി.കെ. പ്രകാശ് ) , പി.സുനിൽകുമാർ, എം. മോഹൻദാസ്, ശ്യാം കുമാർ പെരുമ്പിലാവിൽ, തുടങ്ങിയവരെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുകയും അവരിൽ നിന്നും ജി.കെ. ഹരിഹര കൃഷ്ണനെ (ജി.കെ പ്രകാശ് ) ഐക്യകണ്ഠേന ചെയർമാനായി തെരഞ്ഞെടുക്കുകയുമായിരുന്നു.

Arya bhavan inner

മമ്മിയൂർ ദേവസ്വം ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന സദസ്സിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ. ജയകുമാർ, ക്ഷേത്രം സൂപ്രണ്ട് കെ. ജ്യോതി ശങ്കർ, ഓഫീസ് സൂപ്രണ്ട് പി.സി. രഘുനാഥരാജ, പി. എസ്സ് . ബൈജു വി.തുളസിദാസ്, 

Second Paragraph  Sarovaram(working)

വി.പി ഉണ്ണികൃഷ്ണൻ, വി.പി. ആനന്ദൻ, കെ.കെ.ഗോവിന്ദ് ദാസ്, പാർത്ഥസാരഥി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് അംഗം ആർ.ഗോപാലകൃഷ്ണൻ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത്, ഗുരുവായൂർ നായർ സമാജം ജനറൽ സെക്രട്ടറി വി. അച്ചുത കുറുപ്പ്, ജി.വി. രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു. തുടർവ്വമായി നാലാം തവണയാണ് ജി.കെ. ഹരിഹര കൃഷ്ണൻ (ജി.കെ.പ്രകാശ് ) മമ്മിയൂർ ദേവസ്വം ചെയർമാനായി തെരഞ്ഞെടുക്കുന്നത്.

Third paragraph Saravan bhavan