
ഫ്രണ്ട്സ് ഓഫ് യോഗാ ഓണാഘോഷം

ദുബൈ : ഫ്രണ്ട്സ് ഓഫ് യോഗ, ദെയ്റ ഈവനിംഗ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പതിനെട്ടാമത് വാർഷികാഘോഷവും സംഘടിപ്പിച്ചു. മാർക്കോപോളോ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

ഖലീജ് ടൈംസ് ചീഫ് എഡിറ്റർ ഐസാക് ജോൺ മുഖ്യാ തിഥിയായി .
ഫ്രണ്ട്സ് ഓഫ് യോഗയുടെ സീനിയർ ഇൻസ്ട്രക്ടർ രജീഷ് കുമാർ തഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് യോഗ സ്ഥാപകൻ ഗുരുജി മാധവൻ, ഗുരു ശശി കുമാർ,ജെ സി ബിനു,
ഫിലിപ്പ് കുട്ടി, കെ.കെ, പവിത്രൻ ബാലൻ എന്നിവർ സംസാരിച്ചു.

ഫ്രണ്ട്സ് ഓഫ് യോഗ അംഗങ്ങളുടെ സംഗീതം, നൃത്തം, വിനോദ മത്സരങ്ങൾ എന്നിവയും
ചൈന, ഫിലിപ്പീൻസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അംഗങ്ങൾ അവതരിപ്പിച്ച കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളായ ഒപ്പനയും തിരുവാതിരകളിയും അരങ്ങേറി.
യോഗ പരിശീലകരായ കുമാർ ലക്ഷ്മണൻ, അമീറ, ചന്ദ്രൻ, ജലീൽ , കാർത്തിക്, സിദ്ധാർത്ഥ്, അഷറഫ് തുടങ്ങി യവർ നേതൃത്വം നൽകി.
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.