Above Pot

നഗര സഭയുടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേശീയ നഗര ഉപജീവന മിഷൻ മുഖേന ഗുരുവായൂർ നഗരസഭ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് പ്രദേശത്തെ 18 നും 35നും ഇടയിൽ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .

First Paragraph  728-90

ഒരു മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ളതും മുഴുവൻ സമയ പരിശീലനം ആവശ്യമുള്ളതുമായ കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് എൻ സി വി ടി ,എൻ എസ് ഡി സി തുടങ്ങിയ ഏജൻസികളാണ് സർട്ടിഫിക്കറ്റ് നൽകുന്നത് മികവിന്റെ അടിസ്ഥാനത്തിൽ നിയമന സഹായവും നൽകും .
കോഴ്സുകൾ റെസിഡൻഷ്യൽ രീതിയിലും നോൺ റസിഡൻഷ്യൽ രീതിയിലുമാണ് നടത്തുന്നത് റസിഡൻഷ്യൽ കോഴ്സുകൾക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും നൽകുന്നു .
താത്പര്യമുള്ളവർ
13 ന് രാവിലെ 10 മണിയ്ക്ക് ഗുരുവായൂർ നഗരസഭ കിച്ചൺ ബ്ലോക്കിൽ വെച്ച് നടക്കുന്ന മൊബലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ് .
വിശദ വിവരങ്ങൾക്ക് ദേശീയ നഗര ഉപജീവന മിഷൻ ഓഫീസുമായി ബന്ധപ്പെടുക .
9747430081, 8593983322 , 9656117255 , 8075753981

buy and sell new