Post Header (woking) vadesheri

വിധി പാലിക്കാതിരുന്ന ഫോർഡ് കമ്പനിക്കെതിരെ ,ഉപഭോക്തൃ കോടതിൽ വീണ്ടും ഹർജി

Above Post Pazhidam (working)

തൃശൂർ : ഫോർഡ് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനെ തുടർന്ന് കേസ് ഫയൽ ചെയ്തു് നഷ്ടം നൽകുവാൻ വിധിച്ച കേസിൽ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന്‌ ഉത്തരവാദികളെ ശിക്ഷിക്കുവാനായി വീണ്ടും ഹർജി.ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കലുള്ള കൈരളി ഫോർഡ് ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ചെന്നൈയിലുള്ള ഫോർഡ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം ഹർജി ഫയലാക്കിയതു്.

Arya bhavan inner

Second Paragraph  Sarovaram(working)

വാഗ്ദാനം ചെയ്തതിൽ നിന്ന് മൈലേജ് കുറവെന്ന് ആരോപിച്ച് സൗദാമിനി ഫയൽ ചെയ്ത കേസിൽ മൈലേജ് കുറവാണെന്ന് സ്ഥിരീകരിക്കപ്പെടുകയും അനുകൂലവിധി ഉണ്ടാവുകയും ചെയ്തിരുന്നു. സൗദാമിനിക്ക് സംഭവിച്ച സാമ്പത്തികനഷ്ടത്തിന് പരിഹാരമായി 1,50,000 രൂപയും യാതനകൾക്ക് പരിഹാരമായി 1,50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും അടക്കം 3,10,000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും ഒരു മാസത്തിനുള്ളിൽ നൽകുവാനാണ് കോടതി കല്പിക്കുകയുണ്ടായതു്. എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ വിധി പാലിക്കുകയുണ്ടായില്ല.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

തുടർന്ന് എതൃകക്ഷികളെ ഉപഭോക്തൃനിയമം വകുപ്പ് 72 അനുസരിച്ച് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളോട് ഹാജരായി കാരണം ബോധിപ്പിക്കുവാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.