Header 1 = sarovaram
Above Pot

ഫ്ലൈ ദുബായ് വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സ്വീകരണം നൽകി.

ചാവക്കാട്  :ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ്  അയിനിപ്പുള്ളി രവീന്ദ്രന്  സഹപാഠികൾ സ്വീകരണം  നൽകി.  കൂട്ടുങ്ങൽ   എം ആർ ആർ എം സ്കൂളിലെ 1976- 77ലെ എസ്.എസ്.എൽ.സി.  ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിലാണ്   സ്വീകരണം നൽകിയത്.

Astrologer

മുതുവട്ടൂർ ഷർമീസ് ഹോട്ടലിൽ  നടന്ന സംഗമത്തിൽ സി വി ശശിധരൻ  (റിട്ട : ഡെപ്യുട്ടി ഡയരക്ടർ സഹകരണ വകുപ്പ് ) അദ്ധ്യ ക്ഷത വഹിച്ചു.  ശിവജി നാരായൺ,. ജമാൽ താമരത്ത്
, നസീർ, ബാബുരാജ്, ബാബു. ടി.പി. രാജൻ, അരവിന്ദാക്ഷൻ ചെഞ്ചേരി ,  റസാക്ക് ഒരുമനയൂർ, കൃഷ്ണൻ കുട്ടി ചേളാരി ,വിമല ടീച്ചർ,ഉഷ, പ്രേമകുമാരി എന്നിവർ സംസാരിച്ചു

Vadasheri Footer