Above Pot

ഫാസിസത്തിന് എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധി : വി.ഡി. സതീശൻ

കൊച്ചി: വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധിയാണ് കാർണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ജനവിധി കർണാടകത്തിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

First Paragraph  728-90

പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തിൽ സർവസന്നാഹങ്ങളോടെ പോരാടിയിട്ടും വൻവിജയമാണ് കോൺഗ്രസ് നേടിയെടുത്തത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് നൽകിയത്. വർഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ പോരാട്ടം നടത്തിയതിനും ചോദ്യങ്ങൾ ചോദിച്ചതിന് രാഹുൽ ഗാന്ധി അയോഗ്യനാക്കാനും ജയിലിൽ അടയ്ക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിത്. മോദിയും അദാനിയും ഉൾപ്പെടെയുള്ള സംഘപരിവാർ ശക്തികളോട് ചോദ്യങ്ങൾ ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് അങ്ങ് ഒറ്റയ്ക്കല്ല ഞങ്ങളും ഒപ്പമുണ്ടെന്ന ഇന്ത്യയുടെ പ്രതീകവും ഐക്യദാർഡ്യവുമാണ് കർണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം.

Second Paragraph (saravana bhavan

40 ശതമാനം കമ്മീഷൻ സർക്കാർ എന്നതായിരുന്നു കർണാടകത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച മുദ്രാവാക്യം. കേരളത്തിൽ ലൈഫ് മിഷനിൽ 45 ശതമാനവും അഴിമതി ക്യാമറയിൽ 65 ശതമാനവുമായിരുന്നു കമ്മീഷൻ. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള കമ്മീഷനാണിത്. മൂന്നിൽ രണ്ട് ഭാഗം കമ്മീഷൻ വാങ്ങുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കോൺഗ്രസ് ഉയർത്തുമെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

അതെ സമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിന്റെ തെളിവാണ് കർണാടക വൻ വിജയത്തിന് കാരണമായതെന്നു രമേശ് ചെന്നിത്തല മാധ്യങ്ങളോടു പറഞ്ഞു.

രാജ്യത്ത് 2024 ൽ നടക്കുന്ന പൊതുതെരഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം ആവർത്തിക്കും., കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദർഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.. നരേന്ദ്ര മോദി ആഴ്ചകളോളം കർണ്ണാടകയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോൺഗ്രസ് മുന്നേറ്റത്തെ തടയാനായില്ല

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.
മോദിയെ നേരിടാൻ ആരുണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കർണ്ണാടക നൽകിയത്.
2024 ൽ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുൽ ഗാന്ധി തന്നെയെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞു

കർണ്ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിൽ ബിജപിക്ക് ഒരിടത്തു പോലും ഭരണമില്ലാതായി ,
രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാൻ എല്ലാവരെയും ഒരുമിച്ചു നിർത്തി മുന്നോട്ട് പോകും
ബി ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് കർണ്ണാടകയിൽ കണ്ടത്.

എം.വി.ഗോവിന്ദൻ മാസ്റ്റർക്കും കൂട്ടർക്കും ബി ജെ പിയുമായി നല്ല അന്തർധാരയാണ്. കോൺഗ്രസ് അധികാരത്തിലെത്താൻ പാടില്ല മതേതര ശക്തികൾ ഒരുമിക്കാൻ പാടില്ല എന്ന ചിന്തയാണ് എം വി ഗോവിന്ദന്റേത്. സി പി എമ്മും ബി ജെ പി യും തമ്മിലുള്ള അന്തർധാരയുടെ ഫലമല്ലേ ലാവ്ലിൻ കേസ് 34 തവണ മാറ്റിവച്ചത്.
എന്തായാലും രാജ്യത്തെ വീണ്ടെടുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ വിളിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.