Post Header (woking) vadesheri

ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ, 4.31 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി.

Above Post Pazhidam (working)

തൃശൂർ : ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പെരിങ്ങാവിലുള്ള ചാഴൂർ വീട്ടിൽ സി.എം.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വരന്തരപ്പിള്ളിയിലുള്ള ഇലക്ട്രിക്കൽ കോൺട്രാക്റ്റർ ആൻ്റോ.ടി.എൽ എന്നവർക്കെതിരെ ഇപ്രകാരം വിധിയായതു്.

Ambiswami restaurant

വിൻസൻ്റ് വീട് പണി സംബന്ധമായ ഇലക്ട്രിക് പ്ലംബിംഗ് വർക്കുകൾ ആൻ്റോയെ ഏൽപ്പിക്കുകയായിരുന്നു. 185 രൂപയാണ് സ്ക്വയർ ഫീറ്റിന് നിശ്ചയിച്ചിരുന്നതു്. 5825 സ്ക്വയർ ഫീറ്റ് പണികളാണ് എതിർകക്ഷി നിർവ്വഹിക്കുകയുണ്ടായതു്. 10,77,625 രൂപ പണികൾക്കായി എതിർകക്ഷി ഈടാക്കിയിരുന്നു. പണികൾ പൂർത്തിയാക്കി അധികം വൈകാതെ അപാകതകൾ കണ്ടുതുടങ്ങിയിരുന്നു. അപാകതകൾ പരിഹരിച്ചു നൽകി യില്ല. പണിക്കായി ഉപയോഗിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഗുണനിലവാരം കുറവുള്ളതായിരുന്നു.

Second Paragraph  Rugmini (working)

തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, അംഗങ്ങളായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 4,16,000 രൂപയും ഹർജിതിയ്യതി മുതൽ 9% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph