Post Header (woking) vadesheri

കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു

Above Post Pazhidam (working)

ചാവക്കാട് : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം ലാപ്ടോപ് സ്വിച്ച് ഓൺ ചെയ്ത് കൊണ്ട് മുൻ എം.എൽ.എ ശ്രീ. ടി.വി ചന്ദ്രമോഹൻ നിർവഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.വി ഷാനവാസ്, കെ.ജെ ചാക്കോ, സി മുസ്താക്കലി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ്, കെ.എച്ച് ഷാഹു, ആർ.കെ നൗഷാദ്, സി.പക്കർ, അഡ്വ. തേർളി അശോകൻ, വി.കെ ജയരാജ്, എം.ബി സുധീർ, സുനിൽ നെടുമാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)