Madhavam header
Above Pot

ഫോക് ലോർ അക്കാദമി അവാര്‍ഡ്‌ എളവള്ളി നന്ദന്‌

ഗുരുവായൂർ: കേരള ഫോക് ലോർ അക്കാദമി അവാര്‍ഡ്‌ പ്രശസ്ത ദാരുശില്പി എളവള്ളി നന്ദന്‌ കേരള ഫോക് ലോർ അക്കാദമിയുടെ 2021ലെ അവാർഡാണ് എളവള്ളി നന്ദനെ തേടിയെത്തിയിരിക്കുന്നത്. നാടൻ കലാരൂപമായ കുമ്മാട്ടിയുടെ മുഖങ്ങളുടെ നിർമ്മാണത്തിനാണ്  അവാർഡ് ലഭിച്ചത്.
ഗുരുവായൂർ ക്ഷേത്രം, ശബരിമല ക്ഷേത്രം, മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻ സ്മാരക മ്യൂസിയം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നിരവധി ദാരുശിൽപങ്ങൾ, നന്ദൻ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2011-12ൽ കേന്ദ്ര ഗവർൺമെന്റിന്റെ സീനിയർ ഫെല്ലോഷിപ്പിനർഹനായിട്ടുണ്ട് എളവള്ളി നന്ദൻ.മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ പുതിയ തലമുറയിലെ പെരുന്തച്ചൻ എന്നാണ് നന്ദനെ വിശേഷിപ്പിച്ചിട്ടുള്ളത്.
അന്തരിച്ച പ്രശസ്ത ദാരു ശില്പി എളവള്ളി നാരായണൻ ആചാരിയുടെയും, പാറുക്കുട്ടിയുടെയും മകനായ നന്ദന്റെ
ഭാര്യ ശ്വേതയാണ്., നവിൻ,നവ്യ എന്നിവർ മക്കളാണ്

Vadasheri Footer