Post Header (woking) vadesheri

എളവള്ളിയിൽ ആന ഇടഞ്ഞു , കുത്തേറ്റ് ഒരാൾ മരിച്ചു, പാപ്പാനും കുത്തേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ഉത്സവത്തിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി വിരണ്ടോടി. ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദൻ(40) ആണ് മരിച്ചത്. എളവള്ളിചിറ്റാട്ടുകര പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറയ്ക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

Ambiswami restaurant

പാപ്പാനെ കുത്തിയ ശേഷം ഒന്നരക്കിലോമീറ്ററോളം നമ്പഴിക്കാട്, കണ്ടാണശേരി മേഖലയിലൂടെ ആന ഓടി. പിന്നാലെയാണ് ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആനന്ദനെ കുത്തിയത്. കടവല്ലൂർ റെയിൽവേ . പാലത്തിന് സമീപം പാടത്ത് കിടന്ന് ഉറങ്ങുകയായിരുന്നു ആനന്ദൻ. കാലിന് അസുഖം ഉള്ളതിനാൽ ആന വരുന്നത് കണ്ട് ഓടാൻ കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

Second Paragraph  Rugmini (working)

പിന്നീട് നാലര കിലോമീറ്ററോളം ഓടിയ ശേഷമാണ് കണ്ടാണശ്ശേരിയിൽ വെച്ച് ആനയെ തളക്കാനായത്.തളച്ച ആനയെ ലോറിയിൽ കയറ്റി കൊണ്ട് പോയി ആന ഇടഞ്ഞോടിയതിനാൽ മേഖലയിലെ സ്കൂളുകൾ 4.15 ഓടെയാണ് വിട്ടത്.