Header 1 vadesheri (working)

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വരുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും – മന്ത്രി കെ. രാജന്‍

Above Post Pazhidam (working)

തൃശൂർ : ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വികസനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞതായും തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു.
മലിനീകരണ നിയന്ത്രണം, ഉറവിട മാലിന്യ സംസ്‌കരണം, ഹരിത കേരളം, ലൈഫ് മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം തുടങ്ങി സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും നവകേരള നിര്‍മ്മിതിയില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.

First Paragraph Rugmini Regency (working)

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് എന്ന പ്രഖ്യാപനത്തിലൂടെ നവകേരള നിര്‍മ്മിതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നാം കടക്കുകയാണ്. പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം കൂട്ടിയോജിപ്പിച്ച് മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കും. വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ പല വിധത്തില്‍ ചെലവഴിക്കാനുള്ള ഫണ്ടുകളിലെ തുകകള്‍ ഏകീകരിച്ച് നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും. തദ്ദേശ സ്വയം ഭരണ വകുപ്പുമായി സംയോജിച്ച് റവന്യൂ വകുപ്പ് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തില്‍ ദുരന്ത നിവാരണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ റീസര്‍വേ 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

മുതുവറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ആശംസകള്‍ നേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നബീസ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാല്‍, തൃശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫവിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.